‘ബേഫിക്രെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി; രണ്‍വീര്‍ സിംഗ്- വാണി കപൂര്‍ ചൂടന്‍ രംഗങ്ങള്‍ കാണാം

ബോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന രണ്‍വീര്‍ സിംഗും വാണി കപൂറും ഒന്നിക്കുന്ന ‘ബേഫിക്രെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായികാനായകന്മാരുടെ ലിപ്‌ലോക്കിന്റെ ഫസ്റ്റ്‌ലുക്കുമായെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഇരുവരും തമ്മിലുള്ള ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. പാരീസ് കഥാപശ്ചാത്തലമായ ചിത്രത്തിന്റെ ട്രെയ്‌ലറും പാരീസിലെ ഈഫല്‍ ഗോപുരത്തിന് സമീപത്ത് നിന്നാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. കഥ, തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് ആദിത്യ ചോപ്രയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ആദിത്യ സംവിധാന രംഗത്തേക്ക് വീണ്ടുമെത്തിയിരിക്കുന്നത്.ധരം എന്ന കഥാപാത്രമായി രണ്‍വീറും ശ്രിയയായി വാണിയും വേഷമിടുന്നു. സുശാന്ത് നായകനായ ശുദ്ധ് ദേസി റൊമാന്‍സിലൂടെയാണ് വാണി ബോളിവുഡിലേക്കെത്തുന്നത്. ‘ആഹാ കല്ല്യാണം’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. വാണിയുടെ മൂന്നാമത്തെ ചിത്രമാണ് ബേഫിക്രെ. വിഷാല്‍ഷേഖര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

© 2024 Live Kerala News. All Rights Reserved.