21ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുത്തു; മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍; ചലച്ചിത്ര മേള ഡിസംബര്‍ 6 ന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുത്തു. ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങള്‍. ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകി എന്നിവ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്യഭാഷാ ചിത്രങ്ങളാണ്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ചലച്ചിത്ര മേള ഡിസംബര്‍ 6 ന് തുടങ്ങും.

© 2024 Live Kerala News. All Rights Reserved.