തോപ്പില്‍ ജോപ്പനും പുലിമുരുഗനും തീയേറ്ററില്‍; 15 വര്‍ഷത്തിന് ശേഷം ആദ്യമായി ബോക്‌സ് ഓഫീസില്‍ മറ്റൊരു ലാലേട്ടന്‍- മമ്മൂക്ക മത്സരം; ആരാധകര്‍ ആവേശത്തില്‍

15 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബോക്‌സ് ഓഫീസില്‍ മറ്റൊരു ലാലേട്ടന്‍- മമ്മൂക്ക മത്സരം. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുഗനുമാണ് ആരാധകര്‍ക്ക് ആവേശമുണര്‍ത്തി ഒരേ സമയം തീയേറ്ററിലെത്തുന്നത്. ഇരു താരങ്ങളുടേയും ആരാധകര്‍ ആവേശത്തിലാണ്. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവും രാക്ഷസരാജാവുമാണ് മുന്‍പ് ഓരേ ദിവസം തീയേറ്ററില്‍ കൊമ്പുകോര്‍ത്തത്. ഇരുചിത്രങ്ങളും അന്ന് നല്ലരീതിയില്‍ കളക്ഷന്‍ വാരിയിരുന്നു.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് ഒരുക്കുന്ന ചിത്രം 325 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 160 തീയേറ്ററുകളിലും പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഷോ എട്ട് മണിക്ക് നടന്നു. ഇതിന് പുറമെ തെലുങ്കില്‍ മൊഴിമാറിയെത്തുന്ന ചിത്രത്തിന് 300 കേന്ദ്രങ്ങളിലാണ് റിലീസുള്ളത്. 25 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. തെന്നിന്ത്യന്‍ താരം കമാലിനി മുഖര്‍ജിയാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരണസമയത്തേ ചര്‍ച്ച
യായിരുന്നു. താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. തനി കോട്ടയം കാരന്‍ അച്ചയാന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തോപ്പില്‍ ജോപ്പന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കവിയൂര്‍ പൊന്നമ്മയാണ് മമ്മൂട്ടിയുടെ അമ്മയുടെ വേഷത്തില്‍ എത്തുന്നത്. മംമതയും ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാരാകുന്നത്. നൗഷാദ് കോയയുടെയാണ് തിരക്കഥ.

© 2024 Live Kerala News. All Rights Reserved.