യുപിഎ കാലത്ത് നാല് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്; പക്ഷേ അത് പരസ്യപ്പെടുത്തിയിട്ടില്ല; ആക്രമണം നടത്തിയത് പൊങ്ങച്ചം പറയാനായിരുന്നില്ലെന്നും ശരദ് പവാര്‍

നാഗ്പുര്‍: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യന്‍ സൈന്യം നാലു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്യപ്പെടുത്തിയിട്ടില്ലെന്നും മുന്‍ പ്രതിരോധമന്ത്രി കൂടിയായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.ആക്രമണങ്ങള്‍ നടത്തിയത് രാജ്യ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നുവെന്നും അല്ലാതെ പൊങ്ങച്ചം പറയാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സെനിക നടപടികള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും  പവാര്‍ പറയുന്നു. ‘അന്നത്തെ സര്‍ക്കാര്‍, ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തുകയാണ് ചെയ്തത്. നാല് തവണകളായി ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി ഭേദിച്ച് ഭീകരര്‍ക്ക് നേരെ നിറയൊഴിച്ചു. പക്ഷെ അതൊന്നും ഞങ്ങള്‍ പറഞ്ഞു കൊണ്ട് നടന്നിട്ടില്ല’. പവാര്‍ പറയുന്നു. ഈയിടെ നിയന്ത്രണരേഖയ്ക്കപ്പുറം ഭീകരരുടെ താവളങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പവാര്‍ അഭിനന്ദിച്ചെങ്കിലും സൈന്യത്തെ ഉപയോഗിച്ചുള്ള പരസ്യപ്രചാരണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.