ദിലീപേട്ടനാണ് തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും കാരണം; നവ്യ നായര്‍ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നു

നടി നവ്യ നായര്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞിരിക്കുന്നു. നടന്‍ ദിലീപാണ് തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും കാരണമെന്നാണ് നവ്യ പറയുന്നത്.താന്‍ സിനിമയില്‍ എത്താന്‍ കാരണം തന്നെ ദിലീപേട്ടനാണ്. അദ്ദേഹമാണ് തന്നെ ഇഷ്ടം എന്ന സിനിമയ്ക്ക് വേണ്ടി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അല്ലായിരുന്നെങ്കില്‍ തന്റെ ഭാവി എന്താകുമായിരുന്നെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞു.താന്‍ അഭിനയിച്ച ഒരു സിഡി കണ്ടിട്ടാണ് ഇഷ്ടത്തിലേക്ക് തന്നെ സെലക്ട് ചെയ്യാന്‍ ദിലീപേട്ടന്‍ ഓകെ പറഞ്ഞത്. ആ ഒരു ഓകെ ആണ് സിനിമയില്‍ ഇത്ര നല്ല ഒരു തുടക്കം കിട്ടാന്‍ തന്നെ സഹായിച്ചത്. അന്ന് ദിലീപേട്ടന്‍ നോ പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും നല്ല തുടക്കം തനിക്ക് ലഭിക്കില്ലായിരുന്നു എന്ന് നവ്യ പറയുന്നു. ഇഷ്ടത്തിനു ശേഷം മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ നായര്‍ ദിലീപിനൊപ്പം അഭിനയിച്ചു.
2001 മുതല്‍ 2010 വരെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചു. നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും തേടിവന്നു. മമ്മൂട്ടി മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം നവ്യ അഭിനയിച്ചു. 2010ലാണ് സന്തോഷ് മേനോനുമായുള്ള നവ്യയുടെ വിവാഹം. വിവാഹ ശേഷം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. പിന്നീട് ദൃശ്യം എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ചു. ഇപ്പോള്‍ നൃത്തവുമായി മുന്നോട്ട് പോകുകയാണ് താരം.

© 2024 Live Kerala News. All Rights Reserved.