ഐഎസ് ഉന്നത നേതാക്കള്‍ക്ക് വിഷം നല്‍കി; അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത്;ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ദുബായ്: ഭീകരസംഘടനയായ ഐഎസിന്റെ ഉന്നത നേതാക്കള്‍ക്ക് ക്യാമ്പിനുളളില്‍ തന്നെ വിഷം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത്. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും പറയുന്നു. ഇറാഖിലെ ഐഎസ് കേന്ദ്രത്തില്‍ ബഗ്ദാദിക്കും മൂന്ന് ഐഎസ് നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണു വിഷം ചേര്‍ത്തു നല്‍കിയതെന്നു വിവിധ അറബ് സൈറ്റുകളും ഇറാന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വിഷം നല്‍കിയതിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം. യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പ് പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം, ഭീകരരിലൊരാളുടെ ശരീരത്തു കെട്ടിവച്ച സ്‌ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അടക്കം 16 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് ഭരണകൂടം അവകാശപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.