പാക് പിടിയിലായ ചന്ദു ബാബുലാല്‍ ചൗഹാനെ മോചിപ്പിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി; സെനികനെ യുദ്ധക്കുറ്റവാളിയാക്കിയേക്കും

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക്ക് പിടിയിലുള്ളത്. മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാല്‍ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകള്‍ ചൗഹാനു ലഭിക്കും. പാക്ക് ഭീകര ക്യാപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ 22കാരനായ ഇന്ത്യന്‍ സൈനികനെ പാക്ക് സൈന്യം പിടികൂടിയത്. 37 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണു ചന്ദു ബാബുലാല്‍ ചൗഹാന്‍. ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയെന്നുമാണ് വിവരം.

© 2024 Live Kerala News. All Rights Reserved.