എം.എസ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഇന്റര്‍നെറ്റില്‍. ഇന്നലെ രാവിലെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തത്. നാലായിരത്തോളം പേര്‍ ചിത്രം കണ്ടുകഴിഞ്ഞു. സുശാന്ത് സിംഗ് രജ്പുത ധോണിയായി അഭിനയിക്കുന്നത്. 60 രാജ്യങ്ങളിലായി 4500 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ സൂപ്പര്‍ഹിറ്റായിമാറുമെന്ന അണിയറക്കാരുടെ പ്രതീക്ഷക്കിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. സാധാരണക്കാരനായ ഒരു കമ്പനി ജീവനക്കാരന്റെ മകനില്‍ നിന്നും ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമായി മാറിയ എം എസ് ധോണിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.