ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം; നോര്‍ത്ത് ഈസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയം. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍പ്പിച്ചത്. 55ാം മിനിറ്റില്‍ യുസ കട്‌സുമിയാണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്.ഗുവാഹത്തിയില്‍ തിങ്ങി നിറഞ്ഞ മലയാളി ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നതായി ബ്ലാസേറ്റഴ്‌സിന് തോല്‍വി. നിക്കോളാസ് വെലസ് നല്‍കിയ പാസ് കാലിലൊതുക്കിയാണ് കറ്റ്‌സുമി നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.ഗോള്‍ പോസ്റ്റിലേക്ക് കുതിച്ചെത്തിയ കറ്റ്‌സുമി ക്ലോസ്‌റെയ്ഞ്ച് ഷോട്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീഴ്ത്തിയത്. മൂന്നാം സീസന്റെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, എന്നിവരും ടീം ഉടമകളായ രണ്‍ബീര്‍ കപൂര്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കേരള് ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും എത്തിയിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് ഐ.എസ്.എല്‍ മുന്നാം സീസണ് കിക്കോഫായത്. ആദ്യ സീസണില്‍ ഫൈനലില്‍ എത്തിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ സെമി കാണാതെ പുറത്താവുകയായിരുന്നു.

ചിത്രം കടപ്പാട്: ഐ.എസ്.എല്‍ എഫ്.ബി പേജ്‌

© 2024 Live Kerala News. All Rights Reserved.