ഹോളിവുഡ് സൂപ്പര്‍ താരം ലിയാനാര്‍ഡോ ഡികാപ്രിയോ വിവാഹിതനാവുന്നു. വധു കാമുകിയായ നിന അഡ്ഗാല്‍. 2015ല്‍ റെവനെന്റ് എന്ന ചിത്രത്തിലൂടെ ഡികാപ്രിയോക്ക് ഓസ്‌കാറിന് അര്‍ഹനായി. വിവാഹം പരിസ്ഥിതി സൗഹാര്‍ദ്രമാക്കിയെടുക്കാനാണ് ഡികാപ്രിയോ ഉദ്ദേശിക്കുന്നത്. വധുവിനും ഇതില്‍ എതിര്‍പ്പില്ല. വിവാഹത്തിന്റെ എല്ലാ പദ്ധതികളും ലിയോയാണ് ഒരുക്കുന്നതെന്നും നിനയുടെ ആഗ്രഹങ്ങളും നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഡികാപ്രിയോയും നിന അഗ്ഡാലും നിരവധി പൊതുപരിപാടിയില്‍ ഒരുമിച്ച് എത്തിയിട്ടുണ്ട്. ഇരുവരും മാലിബുവില്‍ അവധി ആഘോഷിക്കാന്‍ പോയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.