തിരക്കഥ മോശമാണെന്ന് പറഞ്ഞ പ്രതാപ് പോത്തന് മറുപടിയുമായി അഞ്ജലി മേനോന്‍; ആ സിനിമ സ്വന്തമായി സംവിധാനം ചെയ്യും

കൊച്ചി: അഞ്ജലി മേനോന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞ് സിനിമ ഉപേക്ഷിച്ച പ്രതാപ് പോത്തന് കിടിലന്‍ മറുപടിയുമായി അഞ്ജലി. ആ സിനിമ സ്വന്തമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അഞ്ജലി മേനോന്‍. തന്റെ തിരക്കഥ പ്രതാപ് പോത്തന്‍ വളരെ മോശമായി ചിത്രികരിച്ചത് അഞ്ജലി മേനോനെ വേദനിപ്പിച്ചിരുന്നത്രെ. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരിക്കും നായകന്‍.ചിത്രത്തില്‍ ഒരു കഥാപത്രമായി ആര്‍ മാധവന്‍ എത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പ്രതാപ് പോത്തന്റെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിപ്പോള്‍ അനാവശ്യകാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ല എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്. അഞ്ജലി മേനോന്‍ തിരക്കഥ എഴുതി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരക്കഥ മോശമാണെന്നു പറഞ്ഞ് പ്രതാപ് പോത്തന്‍ പിന്‍മാറുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.