ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത്-ദളിത് വിദ്യാര്‍ഥി സഖ്യത്തിനു ഉജ്ജ്വല വിജയം. ഇടത്-ദളിത് വിദ്യാര്‍ഥി സംഘടനകളുടെ സഖ്യമായ യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് യൂണിയന്‍ ഭരണം സ്വന്തമാക്കി. ആകെയുള്ള എട്ടു സീറ്റുകളിലും ഇടതുസഖ്യം തന്നെ വിജയിച്ചു. ബിജെപി വിദ്യാര്‍ഥി സംഘടനയായ എബിവിപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നിവയാണ് ജനറല്‍ സീറ്റുകളില്‍ ഇടത്-ദളിത് സഖ്യം വിജയിച്ചു. എസ്.എഫ്.ഐയുടെ കുല്‍ദീപ് സിങ് നാഗിയാണ് പ്രസിഡന്റ് . ഡി.എസ്.യുവിന്റെ സുമന്‍ ദമേര ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍(ടി.എസ്.എഫ്), ജോയിന്റ് സെക്രട്ടറിയായി വിജയ്കുമാര്‍(എസ്.എഫ്.ഐ), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഉഷ്‌നിഷ് ദാസ് (എസ്.എഫ്.ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ(ബി.എസ്.എഫ്) എന്നിവര്‍ വിജയിച്ചു. ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര(ടിവിവി)യെ തെരഞ്ഞെടുത്തു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സര്‍വകലാശാല സമിതിയാണ് ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റി. ഇന്റര്‍ഗ്രേറ്റഡ് വിഭാഗത്തില്‍ നിന്നാണ് തുഷാര സമിതിയിലെത്തിയത്. അതേ സമയം ജെഎന്‍യുവിന് പിന്നാലെ മതേതര സഖ്യത്തില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും എബിവിപിക്ക് ലഭിച്ചിരിക്കുന്നത്.