ഇസ്ലാമബാദ്: ഇന്ത്യാ പാക്ക് അതിര്‍ത്തി പ്രദേശമായ താട്ടാ പാനിയില്‍ നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സൈനികനെ പിടികൂടിയതായുള്ള പാക്‌സ്താന്‍ വാദം ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. 37 രാഷ്ട്രീയ റൈഫിള്‍ ജവാന്‍ ചന്തു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയാണ് ചന്തു. അതേസമയം, സൈനികരും പ്രദേശവാസികളും അബദ്ധത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങിയതെന്നും ഇന്ത്യ സ്ഥിരീകരിച്ചു. എന്നാല്‍ സൈനികരും പ്രദേശ വാസികളും അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് അസാധാരണമല്ലെന്ന് കരസേന വ്യക്തമാക്കി.ഹോട്ട്‌ലൈന്‍ വഴി ഡിജിഎംഒ പാകിസ്താനെ അറിയിച്ചുവെന്നുമാണ് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക്ക് മാധ്യമങ്ങളിലെ വാര്‍ത്ത ഇന്ത്യന്‍ കരസേനാ അധികൃതര്‍ പ്രതികരിച്ചു. പാക്ക് മാധ്യമമായ ദ ഡോണ്‍ ആണ് എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഈ വാര്‍ത്ത അവര്‍ പിന്‍വലിക്കുകയായിരുന്നു. പാക് അധീന കശ്മീരിലെ അഞ്ച് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 38 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. നുഴഞ്ഞുകയറി കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. ഇന്നലെ അര്‍ദ്ധരാത്രി 12.30നും ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുമിടയിലാണ് പാക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.