പ്രശസ്ത ചലച്ചിത്രതാരം കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞ് ജനിച്ചു.സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞുമൊത്തുള്ള സന്ധ്യയുടെ ചിത്രവും സുജ പങ്കുവെച്ചു.സൈക്കിള്‍, ട്രാഫിക്, വേട്ട എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ . സെപ്തംബര്‍ 27നായിരുന്നു താരത്തിന്റെ പിറന്നാള്‍. അതേ ദിവസം കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയും ഐടി ബിസിനസ് സ്ഥാപന ഉടമയുമായ വെങ്കിട് ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ആര്‍ഭാടമായി നടത്താനുദ്ദേശിച്ച കല്യാണം പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.