‘കവി ഉദ്ദേശിച്ചതിന്റെ’ ടീസര്‍ പുറത്തിറങ്ങി; കിടിലന്‍ വീഡിയോ കാണാം

കൊച്ചി: നവാഗതനായ തോമസ് ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘കവി ഉദ്ദേശിച്ചതിന്റെ’ ടീസര്‍ പുറത്തിറങ്ങി.36 സെക്കന്റുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ആസിഫ് അലി, നരേന്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. അഞ്ജു കുര്യനാണ് നായിക. ബാലു വര്‍ഗീസും സുധി കോപ്പയും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷട്ടര്‍ ഉള്‍പ്പടെ പതിനഞ്ചോളം സിനിമകള്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ച ലിജു തോമസ് നിരവധി ഹൃസ്വ ചിത്രങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജേക്‌സ് ബിജോയ്‌യും വിനു തോമസും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ചിരിക്കന്ന ചിത്രത്തിന്റെ സംവിധായകനും മാര്‍ട്ടിന്‍ ഡ്യുറോയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചിത്രം തീയേറ്ററിലെത്തും. പൊട്ടകിണറ്റില്‍ പെട്ടുപോകുന്ന പാമ്പിന്റേയും ഒരു വ്യക്തിയുടേയും കഥ പറഞ്ഞ ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ചിത്രം ഒരുക്കിയതും ലിജു തന്നെയായിരുന്നു. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലിയും സജിന്‍ ജാഫറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.