തിരുവനന്തപുരം വിമാന താവളത്തിലെ കോഫി ഷോപ്പില്‍ കാപ്പി കുടിക്കാന്‍ കയറിയ നടി അനുശ്രീ ബില്ല് കണ്ട് ഞെട്ടി.ഒരു പഫ്‌സിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100 അങ്ങനെ രണ്ടു പേര്‍ കാപ്പി കുടിച്ച് ഇറങ്ങിയപ്പോള്‍ ബില്ല് 680. അനുശ്രീയുടെ ഫെയ്‌സ്ബുക്കില്‍ ബില്ലിന്റെ ഫോട്ടോ സഹിതം ഇട്ടിടുണ്ട്. റസ്‌റ്റോറിന്റെ കൊള്ളയെക്കെതിരെ നടപടിയെടുക്കണമെന്ന് താരം പറഞ്ഞു. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തംവിടീക്കല്ലേ എന്ന് നടി പറയുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ശരിയായ നടപടി എടുക്കുമെന്ന് പ്രതീക്ഷക്കുന്നതായും അനുശ്രീ പറയുന്നു. അനുശ്രീയുടെ പോസ്റ്റിന് നിരവധിപ്പേരാണ് പിന്തുണയുമായി എത്തിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ഇല്ലാത്ത കൊള്ള നടത്തുന്ന സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നു തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത്.