നേരം, പ്രേമം എന്നി സിനിമകളിലുടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചുവടുറപ്പിച്ച അല്‍ഫോണ്‍സ് പുത്രന്‍ ബോളിവുഡിലേക്ക്. അല്‍ഫോണ്‍സ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഏത് പ്രോജക്ടുകള്‍ വരുമ്പൊഴും പ്രേക്ഷകരുടെ അഭിപ്രായം തേടാറുള്ള അല്‍ഫോണ്‍സ് ഇക്കുറിയും പൊതുഅഭിപ്രായം തേടി.തന്റെ മുന്‍ചിത്രങ്ങളായ നേരമോ പ്രേമമോ ഹിന്ദിയില്‍ കാണാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുന്നു അല്‍ഫോന്‍സ്. എന്നാല്‍ അതൊരു റീമേക്ക് ആയിരിക്കില്ലെന്നും അദ്ദേഹംപറയുന്നു .
അല്‍ഫോന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നേരമോ പ്രേമമോ ഞാന്‍ ഹിന്ദിയില്‍ എടുക്കാന്‍ തീരുമാനിച്ചാല്‍ പ്രേക്ഷകര്‍ എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യണമെന്ന് നിങ്ങള്‍ കരുതുന്നത് ഏതാണ്? അതൊരു റീമേക്ക് ആയിരിക്കില്ല. കഥാതന്തു എടുത്ത് പുതിയ ഒന്നായി പറയുകയാവും ചെയ്യുക. എന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് പുതിയ അനുഭവം പകരുന്ന ഒന്ന്. അതിനാല്‍ വീണ്ടും ചോദിക്കുകയാണ്, ഏത് കാണാനാണ് നിങ്ങള്‍ക്ക് താല്‍പര്യം.. നേരമോ പ്രേമമോ അതോ പുതിയ ഒന്നോ? തുറന്ന് പറഞ്ഞോളൂ. മൂന്നാം തവണയാണ് ഞാന്‍ മുംബൈയില്‍. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും ഉണ്ടാവണം.