അല്ലു അര്‍ജ്ജുന്‍ തമിഴിലേക്ക്; ലിങ്കുസ്വാമിയുടെ ചിത്രത്തിലാണ് അല്ലുവിന്റെ അരങ്ങേറ്റം

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു.തമിഴ് സൂപ്പര്‍ സംവിധായകനായ ലിങ്കുസ്വാമിയുടെ ചിത്രത്തിലാണ് അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്നു.തികഞ്ഞ വാണിജ്യ സാധ്യതകളോടെ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും. ചെന്നൈയില്‍ നടന്ന പ്രോജക്ട് ലോഞ്ചിംഗ് പരിപാടിയില്‍ കോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. 20 വര്‍ഷമായി തനിക്ക് പരിചയമുള്ള നഗരമാണ് ചെന്നൈ എന്നും ഒരു ചെന്നൈ സ്വദേശിയെന്ന് പലപ്പൊഴും സ്വയം തോന്നിയിട്ടുണ്ടെന്നും അല്ലു ചടങ്ങില്‍ പറഞ്ഞു. തന്റെ മുന്‍കാല നിര്‍മ്മാണ സംരംഭമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘പരുത്തിവീരന്‍’ പോലെ ആയിരിക്കും അല്ലുവിന്റെ ലിങ്കുസാമി ചിത്രമെന്ന് പ്രോജക്ട് ലോഞ്ചിംഗ് പരിപാടിയില്‍ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.