മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസാണ്; കണ്ണൂരിലെ നരനായാട്ട് കണ്ട് പിണറായി സന്തോഷിക്കുകയാണ്; ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢ തന്ത്രമുണ്ടെന്നും ചെന്നിത്തല

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കുറ്റവാളിയുടെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി സന്തോഷിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സംസ്ഥാന നേതൃത്വം കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. ബി.ജെ.പി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢ തന്ത്രമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രമിനലുകള്‍ക്ക് വേണ്ടിയുള്ളതാണ്. ഇരട്ടനീതിക്ക് തെളിവാണ് അസ്‌ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത്. സര്‍ക്കാറിന്റെ അനാസ്ഥക്ക് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.