പൂര്‍ണ്ണിമ ഇന്ദ്രജിത്ത് താര ദമ്പതികളുടെ മകള്‍ സിനിമയിലേക്ക്; നക്ഷത്രയുടെ അരങ്ങേറ്റം അച്ഛനും ചെറിയച്ചനുമൊപ്പം

കൊച്ചി: നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും  മൂത്തമകള്‍ നക്ഷത്ര മലയാള സിനിമയിലേക്കെത്തുന്നു.അഭിനയ കുടുംബത്തില്‍ നിന്നും ഇതാ ഒരതിഥി കൂടി വെള്ളിത്തിരയിലേക്ക്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം.ചിത്രത്തില്‍ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സിനിമയിലും അച്ഛന്റെ മകളായി തന്നെയാണ് നക്ഷത്ര വരുന്നത്.

© 2025 Live Kerala News. All Rights Reserved.