ബെസ്റ്റ് ആക്ടര്‍ സിനിമയിലെ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാവിന്റെ മകന്റെയൊപ്പം സോനു ഗൗഡ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്

ചെന്നൈ: ബെസ്റ്റ് ആക്ടര്‍, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടെയില്‍ സുപരിചിതയായ കന്നഡ താരം സോനു ഗൗഡയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് .ഭര്‍ത്താവ് മനോജ് ഗൗഡയ്‌ക്കൊപ്പമുള്ള സോനുവിന്റെ ചിത്രങ്ങളാണ് ശനിയാഴ്ച്ച മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെയൊപ്പം സോനു ഗൗഡ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഭര്‍ത്താവുമായുള്ള ചിത്രങ്ങള്‍ എങ്ങനെ പുറത്തായി എന്ന് വ്യക്തമല്ലെന്നാണ് നടി ഇതിനെതിരെ പ്രതികരിച്ചത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നും മറ്റേതെങ്കിലും ഗാഡ്ജറ്റുകളിലൂടെ ചിത്രം പുറത്തായതാകാമെന്നും താരം വ്യക്തമാക്കി . എന്തായാലും വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താരം. 2008 ല്‍ പുറത്തിറങ്ങിയ’ഇന്തി നിന്ന പ്രീതിയ’എന്ന പടത്തിലൂടെയാണ് സോനു സിനിമാരംഗത്തെത്തുന്നത്.പിന്നീട് വിവാഹശേഷവും സിനിമാരംഗത്ത് തുടരുകയായിരുന്നു. മലയാളം കൂടാതെ ഒരു കന്നഡ ചിത്രത്തിലും മൂന്ന് തമിഴ് ചിത്രത്തിലും സോനു അഭിനയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.