ന്യൂഡല്‍ഹി: സമൂഹത്തില്‍ സ്ത്രീകളെ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കന്യകാത്വം സ്ത്രീക്ക് മാത്രം ഉള്ളതാണോ, പുരുഷന്റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആണിനോടും ഇക്കാര്യം ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ പ്രചരണത്തിനിടെയായിരുന്നു അമിതാഭിന്റെ ആഭിപ്രായ പ്രകടനം . മാധ്യമങ്ങളോടെ സംസാരിക്കുമ്പോഴാണ് ബച്ചന്റെ അഭിപ്രായ പ്രകടനം. അനിരുദ്ധ് റോയ് ചൗധരിയാണ് പിങ്ക് സംവിധാനം ചെയ്തിരിക്കുന്നത്. താപ്‌സി പണ്ണു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ദീപക് എന്ന അഭിഭാഷകനായിട്ടാണ് ബച്ചന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ അമിതാഭിന്റെ ഭാര്യ ജയാ ബച്ചനും അഭിനയിക്കുന്നുണ്ട്.