കൊച്ചി: സിനിമ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നായികയാണ് ഉര്‍വശി എന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയുമൊക്കെ ഒപ്പം അഭിനയിക്കുന്ന കാലത്തായിരുന്നു ജഗദീഷിനൊപ്പം സ്ത്രീധനം, ഇഞ്ചക്കാടന്‍ മത്തായി, ഭാര്യ, കുടുംബവിശേഷം തുടങ്ങിയ ചിത്രങ്ങളില്‍ ഉര്‍വശി അഭിനയിച്ചത്.ഈ സമയത്ത് ജഗദീഷിന്റെ നായികയായതില്‍ ഒരുപാടു പരിഹസങ്ങള്‍ ഉര്‍വശിക്ക് കേള്‍ക്കേണ്ടിവന്നു. ഉര്‍വശിയുടെ മര്‍ക്കറ്റ് ഇടിഞ്ഞതായി പോലും അന്ന് സിനിമ ലോകം വിലയിരുത്തി. പക്ഷേ ഇതൊന്നും ഉര്‍വശി മൈന്‍ഡ് ചെയ്തില്ല. മാത്രമല്ല ജഗദീഷിന് ആത്മവിശ്വാസം നല്‍കിയതും ഉര്‍വശിയായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും ആ കടപ്പാട് മറക്കില്ല എന്ന് ജഗദീഷ് പറയുന്നു.