കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് പത്തനാപുരം സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് പോയത് ഏറെ വിവാദങ്ങള്‍ക്ക വഴിതെളിച്ചിരുന്നു. എന്നാല്‍ ഗണേഷ്‌കുമാറിന് വേണ്ടി പ്രചരണത്തിന് പോയതിന്റെ കാരണം മോഹന്‍ലാല്‍ വിശദീകരിക്കുന്നു.കെ.ബി.ഗണേഷ് കുമാര്‍ വിളിച്ചതിനാലാണ് പ്രചാരണത്തിനായി പോയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജഗദീഷ് വിളിച്ചില്ല,അതുകൊണ്ട് പോയതുമില്ല. ഒരു സ്ഥലത്തുപോയാല്‍ മറ്റേ സ്ഥലത്തും പോകണമെന്ന് നിയമമൊന്നുമില്ല. എന്റെ ഇഷ്ടമാണ്. ഞാന്‍ ഒരു കക്ഷി രാഷ്ട്രീയത്തിലുമുള്ള ആളല്ല. ജഗദീഷ് അനിയനല്ല. എന്റെ ചേട്ടന്റെ കൂടെ പഠിച്ചയാളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.