മെല്‍ബണ്‍: മലയാളിയായ യുവ ദന്ത ഡോക്ടര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസ്(28) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ തെരുവില്‍ നിന്ന് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ ടിനുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തിരുവോണ ദിവസമായ ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മെല്‍ബണിലെ റോവില്ലയിലെ വീട്ടില്‍ നിന്നും പുറത്തുപോയ ടിനു പിന്നെ തിരിച്ചുവന്നില്ല. വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഫോണ്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. തോമസ് ജോര്‍ജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.