പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു;150 പേര്‍ക്ക് പരുക്ക്;പെഷാവര്‍-കറാച്ചി അവാമി എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം

ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി.പെഷാവര്‍-കറാച്ചി അവാമി എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുള്‍ട്ടാന് സമീപമുള്ള ബുച്ച് റയില്‍വേ സ്റ്റേഷന് അടുത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ അപകടം നടന്നത്. ബുക്ക റെയില്‍വേ സ്‌റ്റേഷനിലെ ഷേര്‍ ഷായിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്‌സ്പ്രസിന്റെ നാലു ബോഗികള്‍ പാളംതെറ്റി. എഞ്ചിനും പവര്‍ വാനും തകര്‍ന്നിട്ടുണ്ട്. കറാച്ചി പെഷാവര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പെട്ടത്.

© 2024 Live Kerala News. All Rights Reserved.