റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ സിംഗ് ഭട്ടി വെങ്കലവും നേടി

റിയോ ഡി ജനീറോ: റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷ ഹൈജമ്പില്‍ മത്സരിച്ച ഇന്ത്യന്‍ താരം മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണം കുറിച്ചു. ഹൈജമ്പ്് ടി42 വിഭാഗത്തില്‍ 1.89 മീറ്റര്‍ ചാടിയായിരുന്നു തങ്കവേലും സ്വര്‍ണ്ണം നേടിയത്. ഇതേയിനത്തില്‍ മറ്റൊരു ഇന്ത്യാക്കാരന്‍ വരുണ്‍ സിംഗ് ഭട്ടി വെങ്കലവും നേടിയിട്ടുണ്ട്. 1.86 ആണ് വരുണ്‍ ചാടിയത്. വെളളിയാഴ്ച നടന്ന ഫൈനലില്‍ വെളളി കൊണ്ടുപോയത് അമേരിക്കന്‍ താരം സാം ഗ്രേവ് ആയിരുന്നു. ഒരേ ദിവസം ഇരട്ടമെഡലോടെ അക്കൗണ്ട് തുറക്കാനായത് ഇന്ത്യയ്ക്ക് അഭിമാന നേട്ടമായിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായുള്ള ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളിലെ പ്രത്യേക വിഭാഗമാണ് ടി 42. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി ഹൈജമ്പില്‍ ആദ്യ സ്വര്‍ണ്ണം നേടുന്ന താരമായി ഇതോടെ ഈ തമിഴ്‌നാട്ടുകാരന്‍ മാറി. സേലത്ത് നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള പെരിയാവെഡംഗാമ്പെട്ടി ഗ്രാമത്തില്‍ നിന്നുള്ള കായികതാരമാണ് ഈ 20 കാരന്‍. അഞ്ചാം വയസ്സില്‍ ഉണ്ടായ ഒരു ബസ് അപകടമാണ് തങ്കവേലുവിന്റെ വിധി മാറ്റിയെഴുതിയത്. ഉത്തര്‍പ്രദേശുകാരനാണ് വരുണ്‍സിംഗ് ഭട്ടി.

© 2024 Live Kerala News. All Rights Reserved.