സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി; വധു ടെനി സാറാ ജോണ്‍

കൊച്ചി: യുവ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. സുഹൃത്തും പ്രണയിനിയുമായ ടെനി സാറാ ജോണ്‍ വധു.
മമ്മൂട്ടിയെ നായകനാക്കി കസബയിലൂടെ സംവിധായക അരങ്ങേറ്റം നടത്തിയിരുന്നു നിഥിന്‍. പ്രമുഖ തിരക്കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കരുടെ മകനാണ് നിഥിന്‍.കൊച്ചിയില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.