തെരുവുനായശല്യം പരിഹരിക്കാന്‍ പൊലീസ് മേധാവിയുടെ വേറിട്ട വഴി; തെരുവുനായകളെ പൊലീസ് ഏറ്റെടുത്ത് സംരക്ഷിക്കും; പരിശീലിപ്പിച്ച് ഭീകരവാദി വേട്ടയ്ക്ക് ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ വേണ്ടി സംസ്ഥാന പൊലീസ് മേധാവി വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുന്നു. തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിച്ച് ഭീകരവാദി വേട്ടയ്ക്ക് ഉപയോഗപ്പെടുത്താനുമുള്ള പദ്ധതിയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയും മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സമര്‍പിച്ചു. തെരുവുനായ്ക്കുട്ടികളെ കണ്ടെത്തി പൊലീസ് സ്‌റ്റേഷനുകളോടനുബന്ധിച്ചു സംരക്ഷിക്കാനും അവയ്ക്കു പ്രതിരോധകുത്തിവയ്പ്പുകളും പരിശീലനവും നല്‍കും.പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ജമ്മുകാശ്മീരില്‍ ഉള്‍പ്പെടെ ഭീകരവാദവിരുദ്ധവേട്ടയ്ക്കു നാടന്‍നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. .ഭീകരവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനും കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാനും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നു പൊലീസ്.

© 2024 Live Kerala News. All Rights Reserved.