ചെന്നൈ:തമിഴ് താരം ധനുഷ് സംവിധായകന്റെ തൊപ്പി അണിയുന്നു.പവര്‍പാണ്ടി എന്നാണ് ആദ്യചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകള്‍ പങ്കുവച്ചത്.
പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് സിനിമ ലോകം കൗതുകത്തോടെയാണ് വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്. സഹോദരന്‍ കൂടിയായ സംവിധായകന്‍ ശെല്‍വരാഘവന്‍, ഹാസ്യ താരം വിവേക്, പ്രസന്ന എന്നിവര്‍ ട്വിറ്ററിലൂടെ താരത്തിന് ആശംസകള്‍ അറിയിച്ചു.യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.