കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അറുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. നിരവധി പേര്‍ പിറന്നാള്‍ ആശംസകളുമായി എത്തികഴിഞ്ഞു. എന്നാല്‍ തികച്ചു വ്യത്യസ്ഥമായ സമ്മാനമൊരുക്കി മാതൃകയാവുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍.അടിമാലി ബേബിയാര്‍ ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ജിസിസി ഘടകം മാതൃക ഒരുക്കിയത്. രണ്ട് ലക്ഷം രൂപ ആദ്യഗഡുവായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറിക്കൊണ്ട് വാഗ്ദാന പത്രവും പുറത്തിറക്കിയിട്ടുണ്ട്.
എളിയ ആരാധകരുടെ ജന്മദിന സമ്മാനമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടി ദത്തെടുക്കാനുള്ള ആദ്യഗഡുവും വാഗ്ദാനപത്രവും സംഘടന കൈമാറിയിരിക്കുന്നത്. സമ്മാനം സ്വീകരിച്ചുകൊണ്ട് വാഗ്ദാന പത്രത്തിന്റെ ഫോട്ടോ മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.