ചെന്നൈ: നിര്‍മാതാവ് മുനിവേലുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ‘സുന്ദര ട്രാവല്‍സ്’ നടി രാധയെ ഭീഷണിപ്പെടുത്തിയത് നിര്‍മാതാവിന്റെ ഡ്രൈവര്‍. നടിയുടെ പരാതിയെ തുടര്‍ന്ന് ആന്റണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ രാധയെ ഫോണില്‍ വിളിച്ചത്.ഓഗസ്റ്റ് 21നാണ് ഫോണ്‍ സന്ദേശം സംബന്ധിച്ച് രാധ പരാതി നല്‍കിയത്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുഴല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ രാധയ്ക്ക് ഭീഷണി കോള്‍ ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ വിളിച്ചത് സെന്‍ട്രല്‍ ജയിലില്‍ നിന്നല്ലെന്ന് വ്യക്തമായി. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും രാധ പൊലീസിന് നല്‍കിയിരുന്നു. മുനിവേലിന്റെ ഭാര്യയുടെ ദുഃഖം കണ്ട് സഹിക്കാതെയാണ് താന്‍ രാധയെ വിളിച്ചതെന്നാണ് ആന്റണി രാജ് പറയുന്നത്. രാധയുമായി മുനിവേല്‍ അവിഹിത ബന്ധം തുടരുന്നതില്‍ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണ്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലി അവര്‍ പതിവായി കരയാറുണ്ടെന്നും ആന്റണി പറഞ്ഞു. ഇതില്‍ ദുഃഖിതനായാണ് ഇരുവരുടെയും ബന്ധം അവസാനിപ്പിക്കുന്നതിന് രാധയെ ഭീഷണിപ്പെടുത്തിയതെന്നാണ് ആന്റണി പറഞ്ഞത്.