ചെന്നൈ: വിവാഹത്തെ കുറിച്ച് കാജലിനോട് ചോദിച്ചപ്പോള്‍ തികച്ചും വ്യത്യസ്തമായ മറുപടി നല്‍കി. ഇതു വരെ ആരോടും പ്രണയം തോന്നിയിട്ടില്ലാ, തോന്നിയാല്‍ പ്രണയിച്ച് വിവാഹം കഴിക്കും എന്നാണ് കാജലിന്റെ ഉറപ്പ്. പക്ഷേ വളരെ കുറച്ചു നിബന്ധനകള്‍ ഉണ്ട് . എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന പോലെയൊക്കെയാണ് ആദ്യത്തെ ആഗ്രഹങ്ങള്‍. മറ്റാരേക്കാളും കൂടുതല്‍ താരത്തെ സ്‌നേഹിക്കണം, സ്വന്തം കാര്യങ്ങളെക്കാള്‍ പ്രാധാന്യം തന്റെ കാര്യങ്ങള്‍ക്ക് നേക്കണം എന്നായിരുന്നു ആദ്യ മറുപടി. ഭാഷയോ, ദേശമോ, പണമോ,രൂപമോ ഇതൊന്നും ഭര്‍ത്താവാകുന്നതിന് പ്രശ്‌നമേയല്ല. എന്നാല്‍ ഇതുക്കെല്ലാം മേലേ വളരെ പ്രധാനപ്പെട്ട കാര്യം വീട്ടുപണി അറിഞ്ഞിരിക്കണം എന്നതാണ്. കാരണം അടുക്കളയില്‍ കേറി പണി എടുക്കാനൊന്നും കാജലിനെ കിട്ടില്ല.