മുംബൈ:ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അമീര്‍ ഖാനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. രണ്ട് അസാധ്യ നടന്മാര്‍ യാഷ് രാജ് ഫിലിംസിനു വേണ്ടിയാണ് ഒന്നിക്കുന്നത്. േസിനിമ ലോകം ഇവരുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിതാഭ് ആണ് സിനിമക്കെുറിച്ചുള്ള സൂചനകള്‍ പുറത്തു വിട്ടത്. യാഷ് രാജിനും അമീറിനുമൊപ്പം വീണ്ടും ഒന്നിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു. സിനിമ തുടങ്ങാനുള്ള കാത്തിരിപ്പിലാണ് താനെന്നും ബിഗ് ബി പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ആവേശമുണര്‍ത്തുന്ന കഥയാണ് സിനിമയുടെതെന്നും താരം അറിയിച്ചു. ‘തഗ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് വിജയ കൃഷ്ണ ആചാര്യ ആണ്. അമീര്‍ നായകനായ ധൂം 3 യുടെ സംവിധായകനാണ് വിജയ്. ജൊമ്മാ ചുമ്മ ഇന്‍ ലണ്ടന്‍, ലഗാന്‍, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അനിരുദ്ധ് റോയ് സംവിധാനം ചെയ്യുന്ന പിങ്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ബച്ചന്‍ ഇപ്പോള്‍. ഡങ്കല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അമീര്‍.