മുസാഫറാബാദ്: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യദ് സലാഹുദീന്‍. കശ്മീരില്‍ സമാധാനം പുലര്‍ത്താനുള്ള എല്ലാ നീക്കങ്ങളേയും ചെറുക്കും. കൂടുതല്‍ കശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും സലാഹുദീന്‍ ഭീഷണിപ്പെടുത്തി. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരില്‍ എത്താനിരിക്കെയാണ് സലാഹുദീന്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലാഹുദീന്‍ ഇത്തരത്തില്‍ പ്രപ്രസ്താവന നടത്തിയത്. കൂടുതല്‍ കശ്മീരി ചാവേറുകള്‍ക്ക് ഞങ്ങള്‍ പരിശീലനം നല്‍കും. അവരെക്കൊണ്ട് കശ്മീരിനെ ശ്മശാന ഭൂമിയാക്കി മാറ്റും. കശ്മീരില്‍ ഒരു തരത്തിമുള്ള സമാധാന ശ്രമങ്ങളും അനുവദിക്കില്ല. സലാഹുദ്ദീന്‍ വ്യക്തമാക്കി. കശ്മീരില്‍ ഹിസ്ബുള്‍ നടത്തുന്ന ചാവേര്‍ ബോംബാക്രമണങ്ങളെ സലാഹുദീന്‍ ന്യായീകരിച്ചു. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടെ കശ്മീരിലെ തങ്ങളുടെ നീക്കങ്ങള്‍ നിര്‍ണായകമായ ഒരുതലത്തില്‍ എത്തിയിരിക്കുകയാണെന്ന് സലാഹുദീന്‍ അഭിപ്രായപ്പെടുന്നു. വാനിയുടെ കൊലപാതകം കശ്മീരിനെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാംപാക്കി മാറിയിരിക്കുകയാണെന്നും ഈ ജീവത്യാഗങ്ങള്‍ വെറുതെയാകില്ലെന്നും ഹിസ്ബുള്‍ തലവന്‍ .