ആലപ്പുഴ: പരിപ്പാട് കരുവാറ്റയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന്് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരും തകഴി കുന്നുമ്മേല്‍ സ്വദേശികളുമായ മുഹമ്മദ് സബിത്, അനസ്, സുജീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ ഹരിപ്പാട്കരുവാറ്റ ദേശീയപാതയിലെ വളവിലായിരുന്നു അപകടം. കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന പള്‍സര്‍ ബൈക്കും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ യുവാക്കള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹരിപ്പാട്ടെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.