ബെയ്ജിംഗ്:ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം അറ്റകുറ്റപണികള്‍ നടത്തുന്നതിനുവേണ്ടി രണ്ട് ആഴ്ചത്തേയ്ക്ക് അടച്ചു. ലോകത്തിലെ ഏറ്റവും നീളവും ഉയരവും കൂടിയ ഗ്ലാസ് പാലമാണിത്. വെള്ളിയാഴ്ച മുതല്‍ പാലം 13 ദിവസത്തേക്ക് അടച്ചതെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലത്തിനു പൊട്ടലുകളോ വിള്ളലുകളോ ഉണ്ടായിട്ടില്ലെന്നും ഇവിടെ മറ്റു വിധത്തിലുള്ള യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു. ഹുവാന്‍ പ്രവിശ്യയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു 430 മീറ്റര്‍ നീളമുണ്ട്. ഇതിനായി 3.4 മില്യണ്‍ ഡോളറാണു ചൈന ചെലവഴിച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ചൈന പാലം നിര്‍മിച്ചത്.