കൊച്ചി:സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വനം ചെയ്തദേശീയ പണിമുടക്കിനെ വിമര്‍ശിച്ച് ചലച്ചിത്ര താരം ജോയ് മാത്യു. അറിയാഞ്ഞിട്ട് ചോദിക്കുകയ… എന്തിനാണ് നാളത്തെ പൊതുപണിമുടക്ക് ? എന്ന് തുടങ്ങുന്ന പോസ്റ്റില്‍ പൊതുപണിമുടക്കിലൂടെ കര്യങ്ങള്‍ നേടിയെടുത്ത തൊഴിലാളി സംഘടനകള്‍ ഏതാണെന്നറായാന്‍ അങ്ങേയറ്റം ആഗ്രഹമുണ്ടെന്നും ജോയ് മാത്യു കുറിക്കുന്നു. പ്രാകൃത സമര മാര്‍ഗ്ഗമാണിത് ഇതുകൊണ്ട് വല്ലതും നടക്കുമൊ എന്നും അദ്ദേഹം ചോദിക്കുന്നത്. സമരത്തിന് പുതുമകള്‍ കൊണ്ടുവരാനും ജോയ് മാത്യു ഉപദേശിക്കുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകളും അദ്ദേഹത്തിന്റെ പേജില്‍ വന്നിട്ടുണ്ട്.
‘ബൂര്‍ഷ്വാസി’ എന്ന പദം ഇപ്പോളും ഉണ്ടോ എന്നും പണിമുടക്ക് പ്രമാണിച്ച് നെറ്റ് ഉപയോഗിക്കില്ലെന്ന് പറയുന്ന നേതാവിനെ കാണിച്ചു തരാമൊ എന്നും കമന്റിന് പ്രതികരണമായി ജോയ് മാത്യു പറയുന്നുണ്ട്.