ദിലീപ് -കാവ്യ ഫോട്ടോഷൂട്ട് വൈറലാകുന്നു; തമാശയും പൊട്ടിച്ചിരിയും നിറഞ്ഞ താരങ്ങളുടെ വീഡിയോ കാണാം

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീപും കാവ്യയും വീണ്ടും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നത്. ‘പിന്നെയും’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ഇരുവരും വനിതാ മാഗസിനു വേണ്ടി നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തക്കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ മകളാണ് തീരുമാനിക്കുന്നതെന്നാണ് പറഞ്ഞത്. ഇരുവരും ഒന്നിച്ച് വനിതയ്ക്ക് വേണ്ടിയെടുത്ത് ഫോട്ടോഷൂട്ടും ഇപ്പോള്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. തമാശയും പൊട്ടിച്ചിരിയും നിറഞ്ഞ താരങ്ങളുടെ ഫോട്ടോഷൂട്ട് കാണാം

© 2024 Live Kerala News. All Rights Reserved.