റിലീസ്‌ ചെയ്‌ത് രണ്ടാം ദിവസം’പാപനാസം’ ഇന്റര്‍നെറ്റില്‍ …

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ഉയര്‍ത്തിയ വിവാദ അടങ്ങും മുമ്പേ കമലഹസന്‍ ചിത്രം പാപനാശത്തിന്റെ വ്യാജനും ഇന്റര്‍നെറ്റില്‍. റിലീസ്‌ ചെയ്‌ത് രണ്ടാം ദിവസമാണ്‌ ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്‌. ഒന്നില്‍ കൂടുതല്‍ സൈറ്റുകളില്‍ പാപനാശത്തിന്റെ വ്യാജ പതിപ്പ്‌ എത്തിയിട്ടുണ്ട്‌.

കേരളത്തില്‍ നിന്നല്ല ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നതെന്നാണ്‌ പ്രാഥമിക നിഗമനം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്‌ അണിയിച്ചൊരുക്കിയ ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പാണ്‌ പാപനാശം. തമിഴിലും ജീത്തു ജോസഫ്‌ തന്നെയാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

പ്രേമം സിനിമയുടേത്‌ പോലെ പാപനാശത്തിന്റെ സെന്‍സര്‍ കോപ്പിയല്ല പ്രചരിക്കുന്നത്‌. തിയേറ്റര്‍ പ്രിന്റുകളാണ്‌ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. എന്നാല്‍ ഇവ വളരെ വ്യക്‌തതയുള്ളതാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായതിനെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ്‌ പാപനാശവും ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്‌.

 

© 2024 Live Kerala News. All Rights Reserved.