ഇസ്ലാമാബാദ്: ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ പാകിസ്താനില്‍ നിരോധിച്ചു. ഡിടിഎച്ച് വഴിയുള്ള ചാനലുകള്‍ക്കാണ് പാകിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയത്.പാകിസ്ഥാനിലെ മുപ്പതുലക്ഷം ജനങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ ചാനലുകള്‍ കാണാന്‍ കഴിയില്ല. ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം വര്‍ധിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിനു പി്ന്നാലെയാണ് പാകിസ്ഥാന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ക്ക് ഇതുവരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് ഡിടിഎച്ച് സേവനത്തിന്റെ മറവില്‍ അനധികൃത പണംകൈമാറ്റം തടയാനാണ് നടപടിയെന്ന് പേമ്ര ചെയര്‍മാന്‍ അബ്‌സാര്‍ ആലം വ്യക്തമാക്കി. പാകിസ്താനിലെ പ്രാദേശിക ചാനലുകള്‍ക്ക് വിദേശ കണ്ടെന്റുകള്‍ നല്‍കാന്‍ അനുമതിയുണ്ടെങ്കിലും മൊത്തം ഉള്ളടക്കത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് നിബന്ധനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആറ് ശതമാനം ഇന്ത്യയില്‍ നിന്നുള്ള കണ്ടെന്റുകളാകാം. ശേഷിക്കുന്ന നാല് ശതമാനം മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയും. എന്നാല്‍ ഈ നിയമം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് ഇനി അനുവദിക്കില്ലെന്നും അബ്‌സാര്‍ ആലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താനില്‍ ഒരു ഇന്ത്യന്‍ ചാനലിനും പ്രവര്‍ത്തന അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്താനിലെ ബലൂച് വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് പിന്നാലെ ബലൂചി ഭാഷയില്‍ പ്രക്ഷേപണം സമഗ്രമാക്കാന്‍ ഓള്‍ ഇന്ത്യ റേഡിയോ നീക്കം നടത്തിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.
യുണ്ട്.