ഒടുവില്‍ നാഗാര്‍ജ്ജുന സമ്മതം നല്‍കി; സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഉടന്‍; ചിത്രങ്ങള്‍ കാണാം

ചെന്നൈ: തെന്നിന്ത്യന്‍ താരം സമാന്തയും നാടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
നാഗാര്‍ജ്ജുന ഇവരുടെ വിവാഹത്തിന് സമ്മതം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

22

അടുത്തിടെ ഒരു വിവാഹച്ചടങ്ങില്‍ നാഗചൈതന്യക്കൊപ്പമാണ് സമാന്ത പങ്കെടുത്തത്. കൈ ചോര്‍ത്ത് പിടിച്ച് ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സമാന്തയെ സന്തോഷപൂര്‍വ്വം സ്വീകരിച്ച നാഗാര്‍ജ്ജുന, എല്ലാവര്‍ക്കും പരിചയപ്പെടുത്തികൊടുത്തുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ നാഗചൈതന്യയുടെ അമ്മ ലക്ഷ്മി രാമനായിഡു ദഗുപതിയെയും സമാന്ത നേരില്‍ കണ്ടിരുന്നു.

33
നേരത്തെ പല പൊതുവേദികളിലും ഡിന്നര്‍ പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. താന്‍ ഒരു നടനുമായി പ്രണയത്തിലാണെന്ന് സമാന്ത തുറന്ന് സമ്മതിച്ചിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രം അആയുടെ ആദ്യ ഷോ കാണാനും ഇരുവരും ഒന്നിച്ചാണ് എത്തിയത്.

© 2024 Live Kerala News. All Rights Reserved.