തിരുവനന്തപുരം: നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി. അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേര്‍പിരിഞ്ഞത്. കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്. അമേരിക്കന്‍ വ്യവസായി ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇനി വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് ശാന്തി കൃഷ്ണ. ആദ്യം ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി