മുംബൈ: രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ചൂടന്‍രംഗങ്ങളുമായി ഐശ്വര്യറായിയുടെ ‘എയ് ദില്‍ ഹൈ മുഷ്‌കില്‍’ ആദ്യ ടീസര്‍ പുറത്തിറങ്ങി. 2012ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാട്ടിന്റെ രൂപത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടന്‍ രംഗങ്ങളാണ് ടീസറുടെ ഹൈലൈറ്റ്. രണ്‍ബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചന്‍ കരണ്‍ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ ഫഹദ് ഖാന്‍, അനുഷ്‌ക ശര്‍മ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബിഗ്ബിയുടെ നിലപാടും നിര്‍ണ്ണായകമാകും.