മുംബൈ: സിദ്ധര്‍ഥ് മല്‍ഹോത്രയും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളായ ബാര്‍ ബാര്‍ ദേഖോ ആണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ചിത്രത്തില്‍ കത്രീനയുടെ ബിക്കിനി തീരെ ചെറുതായിപ്പോയെന്ന് പറഞ്ഞാണ് ആ ഭാഗം കത്രികവെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. സി കത്രീനയുടെ ബിക്കിനി ചെറുതായി പോയെന്നും ചിത്രത്തില്‍ നിന്ന് ഈ അശ്ലീല രംഗം എടുത്തു മാറ്റണമെന്നാണ് ബോര്‍ഡ് പറയുന്നത്.
ഏത് സിനിമ ഇറങ്ങിയാലും കത്രിക വെയ്ക്കാതെ സെന്‍സര്‍ ബോര്‍ഡിന് സമാധാനം വരില്ല. നിരൂപക പ്രശംസ നേടിയ ഉഡ്ത പഞ്ചാബ് ആയിരുന്നു അവസാന ഇര. സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പണ്ടു കാലം മുതലെ ചിത്രങ്ങളില്‍ ബിക്കിനി ഉപയോഗിച്ചു വരുന്നു. അടിവസ്ത്രത്തെക്കുറിച്ച് പറയാന്‍ പറ്റാത്ത കാലമാണോ ഇതെന്നാണ് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് സവിത ഭാഭി എന്നാണ് ഇത് മാറ്റണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തിന് ‘യുഎ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.