കൊച്ചി: ഒടുവില്‍ കാവ്യാമാധവനുമായുള്ള വിവാഹത്താര്യത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ദിലീപ്. ഈ വിഷയത്തെക്കുറിച്ച് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ‘പ്രേക്ഷകര്‍ക്ക് ഇതൊരു വിഷയമേ അല്ല. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറും.. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടായിരിക്കും. ഇപ്പോള്‍ മനസില്‍ മറ്റൊന്നുമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. പിന്നെ, വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.’ മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്ന് തമാശമട്ടില്‍ ദിലീപ് ഒഴിഞ്ഞുമാറി. കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ട്. അത് തുറന്നുപറഞ്ഞാല്‍ പലരും കുഴപ്പത്തിലാവും. അതിനെക്കുറിച്ചിനി പറയണ്ട. ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ. മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പെന്ന് ദിലീപ് പറയുന്നു. ഒരുമിച്ച് അഭിനയിക്കാതെ അഞ്ച് വര്‍ഷം മാറിനിന്നത് വിവാദങ്ങള്‍ കൊണ്ടായിരുന്നില്ലെന്നും പറയുന്നു അദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും ആണ് ദിലീപും കാവ്യയും അവസാനമായി അഭിനയിച്ച ചിത്രം.