ഹൈദരാബാദ്: തനിക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് പറഞ്ഞ്, നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുലയൂട്ടാന്‍ വിസമ്മതിച്ച് അമ്മ. മഹ്ബുബ് നഗറില്‍ നിന്നുള്ള രജിത(22) എന്ന യുവതിയാണ് പെണ്‍കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. താന്‍ ജന്മം നല്‍കിയത് ആണ്‍കുഞ്ഞിനാണെന്നും പിന്നെങ്ങനെ പെണ്‍കുഞ്ഞിനെ പാലൂട്ടാന്‍ സാധിക്കുമെന്നുമാണ് യുവതി ചോദിക്കുന്നത്. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രജിത പ്രസവിച്ചത്. മിനിറ്റുകളുടെ ഇടവേളയില്‍ രമാ ദേവി എന്ന യുവതിയും ഇതേ ആശുപത്രിയില്‍ പ്രസവിച്ചു. രമാ ദേവി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നാണ് ആശുപത്രി അധിതൃകരുടെ വാദം. രമാദേവിയുടെ കുടുംബാംഗങ്ങളെ വിളിച്ചപ്പോള്‍ രജിതയുടെ അമ്മയും ബന്ധുവും മുറിയില്‍ എത്തുകയും ആണ്‍കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ പെണ്‍കുഞ്ഞിനാണ് രജിത ജന്മം നല്‍കിയതെന്ന് അറിയിച്ചെങ്കിലും അവര്‍ നിരസിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നെന്ന് ഡോക്ടര്‍ ആര്‍. വിജയവതി പറഞ്ഞു. കുഞ്ഞുങ്ങളെ ആശുപത്രിയുടെ പ്രത്യേക യൂണിറ്റില്‍ കിടത്തിയിരിക്കുകയാണെന്നും ആശുപത്രിയില്‍ ഏകദേശം 40 കുട്ടികളാണ് ഒരുദിവസം ജനിക്കുന്നതെന്നും വിജയവതി പറഞ്ഞു.