ചെന്നൈ: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടിയായിരുന്ന ലിസിയുടെയും വിവാഹമോചന ഹര്‍ജി പരിഗണിക്കവെ പ്രിയദര്‍ശന്‍ ഹാജരായില്ല. അതേസമയം ലിസി പതിവ് പോലെത്തന്നെ എത്തിയിരുന്നു. കുടുംബകോടതി സെപ്റ്റംബര്‍ ഏഴിനു വിധി പറയുന്നതിലേക്ക് മാറ്റി. പ്രിയദര്‍ശന്‍ എത്താത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നതു മാറ്റി വെച്ചത്. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കും. . 24 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുമ്പാണ്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല. അതേസമയം പ്രിയന്റെ പുതിയ ചിത്രമായ ഒപ്പത്തിന് ആശംസകള്‍ നേരുന്നതായി ലിസി മാധ്യമങ്ങളോട് പറഞ്ഞു.