മുംബൈ: ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍. അക്ഷയ്കുമാറിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത സിനിമയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് ബേബിയുടെ മുന്‍ഭാഗമായി ചിത്രം ഒരുങ്ങുന്നത്. മീര എന്നു പേരിട്ട ചിത്രത്തില്‍ അക്ഷയ്കുമാര്‍ അജയ് സിംഗ് രാജ്പുത് എന്ന കഥാപാത്രമായി അതിഥിതാരമായുണ്ട്. സെപ്തംബര്‍ അവസാനത്തോടെ മുംബൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ്. നീരജ് പാണ്ഡേയ്ക്ക് പകരം ശിവന്‍ നായരാണ് ബേബി പ്രീക്വല്‍ ഒരുക്കുന്നത്. ബോളിവുഡ് ഹംഗാമയാണ് മനോജ് വാജ്‌പേയിയും പൃഥ്വിരാജും ബേബി പ്രീക്വലില്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. 2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളാണ് പൃഥ്വിരാജ് ബോളിവുഡില്‍ ചെയ്തിരുന്നത്.
ജീത്തു ജോസഫ് ചിത്രം ഊഴം ആണ് പൃഥ്വിരാജിന്റെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ജയകൃഷ്ണ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.