മുംബൈ: മഹാരാഷ്ട്രയില്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ഇതിന് തുല്യ അവകാശമുണ്ട്. ഇതിന് നടപടിയുണ്ടാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ മുസ്ലീം മഹില ആന്ദോളന്റെ നൂര്‍ജഹാന്‍ നിയാസ് സാകിയ സോമന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ദര്‍ഗയില്‍ 2012 വരെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദര്‍ഗയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നുവെങ്കിലും ഖബറടത്തില്‍ പ്രവേശനം നല്‍കിയിരുന്നില്ലെന്ന് ദര്‍ഗ ട്രസ്റ്റി വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രസ്റ്റി അറിയിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നതായി ഹര്‍ജിക്കാര്‍ വ്യക്തമാക്കി.